തൃശൂരിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ സംയോജിത പദ്ധതി നടപ്പിലാക്കും; വിഎസ് സുനിൽകുമാർ..

തൃശൂരിൽ കനത്ത മഴയിൽ അനുഭവപ്പെടുന്ന വെള്ളക്കെട്ട് പൂർണ്ണമായി ഒഴിവാക്കാനുള്ള സംയോജിത പദ്ധതികൾ നടപ്പിലാക്കി വരുന്നതായി കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ അറിയിച്ചു. പ്രളയ നിർമ്മാർജനവും കാർഷിക മേഖലയും സമന്വയിപ്പിച്ചുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഈ പദ്ധതികൾക്കെല്ലാം ഫണ്ട് സർക്കാർ കണ്ടെത്തിയതായും മന്ത്രി പറഞ്ഞു.

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പുറമെ സംസ്ഥാന ദുരന്ത നിവാരണ നിധി, ജലസേചന വകുപ്പ്, മണ്ണുസംരക്ഷണ വകുപ്പ്, കേരള ലാൻഡ് ഡവലപ്മെൻറ് കോർപറേഷൻ എന്നിവയുടെ ഫണ്ടുകൾ ലഭ്യമാക്കി കൂട്ടായ പ്രവർത്തനത്തിലൂടെയാണ് വെള്ളക്കെട്ട് നിവാരണ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.