നാട്ടിക ബീച്ചിൽ സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമാവുകയാണ്. ബീച്ച് സൗന്ദര്യവത്കരണപദ്ധതിയുടെ ഭാഗമായി നിർമിച്ച കാപ്പിക്കടകൾ കഴിഞ്ഞ ദിവസം സാമൂഹികവിരുദ്ധർ നശിപ്പിച്ചു. ഒരു കടയുടെ മച്ച് പൊളിക്കുകയും മറ്റൊന്നിലെ ഫാൻ കവരുകയും വാതിൽ കേടുവരുത്തുകയും ചെയ്തു. ശൗചാലയത്തിന്റെ വാതിലും ഇക്കൂട്ടർ തകർത്തു.
സംഭവത്തെ തുടർന്ന് ഗീതാ ഗോപി എം.എൽ.എ.യുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേരുകയും സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിക്കാനും എസ്റ്റിമേറ്റ് എടുത്ത് പുനർനിർമ്മാണം നടത്താനും തീരുമാനമെടുത്തു. എംഎൽഎ യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 98 ലക്ഷം രൂപ വിനിയോഗിച്ചാണ് ബീച്ച് സൗന്ദര്യവത്കരണം നടപ്പാക്കിയത്.