വലപ്പാട് ആറു വയസുകാരനെ തട്ടിക്കൊണ്ടുപോയി പീഡി പ്പിക്കാൻ ശ്രമിച്ചയാൾ അറ സ്റ്റിൽ..

വലപ്പാട് വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരുന്ന ആറുവയസുകാരനെ ത ട്ടിക്കൊണ്ടുപോയി പീ ഡിപ്പിക്കാൻ ശ്രമിച്ചയാളെ പോലീസ് അ റസ്റ്റ്‌ ചെയ്തു. വലപ്പാട് സാമൂഹികാരോഗ്യകേന്ദ്രത്തിന് കിഴക്ക് ചാഴുവീട്ടിൽ ജയപ്രകാശനെയാണ് വലപ്പാട് പോലീസ് അ റസ്റ്റ്‌ ചെയ്തത്.

കുട്ടിയെ കാണാ തായതിനെത്തുടർന്ന് വീട്ടുകാർ സമീപവാസികളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ജയപ്രകാശനോടൊപ്പം കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ പീ ഡിപ്പിക്കാൻ ആയിരുന്നു ഉദ്ദേശം എന്നും പിന്നീട് മനസ്സിലാക്കി. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്ര തിയെ റിമാൻഡ് ചെയ്തു.