ഗുരുവായൂർ ക്ഷേത്രത്തിൽ ഇനി മുതൽ നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് വിവാഹങ്ങൾ നടത്താൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പരമാവധി 50 പേരെ പങ്കെടുപ്പിച്ച് കൊണ്ട് വിവാഹം നടത്താനാണ് അനുമതി നൽകുക.
എന്നാൽ ഒരുദിവസം എത്ര വിവാഹങ്ങൾ നടത്താമെന്ന് സംബന്ധിച്ച് ഗുരുവായൂർ ദേവസ്വം ബോർഡ് ആണ് തീരുമാനിക്കുക. ജൂൺ 8 ന് ശേഷം ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച് മതാചാര്യന്മാരുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.