തൃശൂർ ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ച 9 പേരും വിദേശത്ത് നിന്ന് തിരിച്ചെത്തിയവരും പുരുഷൻമാരുമാണ്. അബുദാബിയിൽ നിന്ന് തിരിച്ചെത്തിയ ചാവക്കാട് സ്വദേശി (32), ഇരിങ്ങാലക്കുട സ്വദേശി (46), കാറളം സ്വദേശി (27), തൃക്കൂർ സ്വദേശി (38), കാറളം സ്വദേശി (28), ദോഹയിൽ നിന്ന് തിരിച്ചെത്തിയ കുന്നംകുളം സ്വദേശി (17), മതിലകം സ്വദേശി (59), പുന്നയൂർക്കൂളം സ്വദേശി (29), കുവൈറ്റിൽ നിന്ന് തിരിച്ചെത്തിയ കുന്നംകുളം സ്വദേശി (17) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 12216 പേരും ആശുപത്രികളിൽ 75 പേരും ഉൾപ്പെടെ ആകെ12291 പേരാണ് നിരീക്ഷണത്തിലുളളത്. നിരീക്ഷണത്തിന്റെ ഭാഗമായി എട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എഴ് പേരെ ഡിസ്ചാർജ് ചെയ്തു. 692 പേരെ കൂടി തിങ്കളാഴ്ച നിരീക്ഷണത്തിലാക്കി. നിരീക്ഷണത്തിലുണ്ടായിരുന്ന 686 പേരെ വിട്ടയച്ചു.