ജില്ലയിൽ 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ആകെ 57 പുതിയ രോഗബാധിതർ..

സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 57 പേർക്ക്. രോഗം സ്ഥിരീകരിച്ചതിൽ 55 പേർ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 28 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഒരു ആരോഗ്യ പ്രവർത്തകക്കും എയർ ഇന്ത്യ സ്റ്റാഫിനും പോസിറ്റീവായി.

കാസർഗോഡ്, മലപ്പുറം 14 വീതം, തൃശൂർ 9, എറണാകുളം , ഇടുക്കി, തിരുവനന്തപുരം 3 വീതം, കൊല്ലം 5, പത്തനംതിട്ട 4, ആലപ്പുഴ, പാലക്കാട് 2 വീതം എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 18 പേർക്ക് പരിശോധനാഫലം നെഗറ്റീവായി.