ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ജലപ്രയാണം പദ്ധതിയുടെ ഭാഗമായി മണലിപ്പുഴ ശുചീകരണ യജ്ഞം ഗവ. ചീഫ് വിപ് അഡ്വ. കെ രാജൻ ഉദ്ഘാടനം ചെയ്തു. മണലിപ്പുഴ, കുറുമാലിപ്പുഴ, കരുവന്നൂർ പുഴ തുടങ്ങിയവ സുഗമമായി ഒഴുകുന്നതിന് വേണ്ടി ആരംഭിച്ച ബൃഹത് പദ്ധതിയാണിത്.
പുഴകൾ ഒഴുകുന്നതിന് തടസ്സമായി നിൽക്കുന്ന മണൽത്തിട്ടയും ചെടികളും പായലും മാറ്റി ഒഴുക്ക് സുഗമമാക്കി മാറ്റുന്നതിനാണ് തുടക്കമായത്. ഒല്ലൂർ മണ്ഡലത്തിലെ നടത്തറ, പാണഞ്ചേരി, പുത്തൂർ പഞ്ചായത്തുകളിൽ കൂടി ഒഴുകുന്ന മണലിപ്പുഴ ശുചീകരണത്തിനായി പഞ്ചായത്ത് തലത്തിൽ സമിതികൾ രൂപീകരിച്ചാണ് പ്രവർത്തനം ആരംഭിച്ചത്.