ജോലിക്ക് നിന്നിരുന്ന വീട്ടിൽ അതിക്രമിച്ചു കയറി സ്വർണാഭരണങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ അസം സ്വദേശിയായ ജിബീറുൽ ഹഖിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച പുലർച്ചെയാണ് മോഷണ ശ്രമം ഉണ്ടായത്. വീടിനകത്തേക്ക് അതിക്രമിച്ചു കയറുകയും ഉറങ്ങിക്കിടന്നിരുന്ന യുവതിയെ മാരകായുധങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ നൽകാൻ ആവശ്യപ്പെടുകയായിരുന്നു.
യുവതി ബഹളം വെച്ച് വീട്ടുകാരെ ഉണർത്തിയപ്പോൾ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ അന്വേഷണം തുടങ്ങിയ പോലീസ് വളരെ പെട്ടെന്ന് തന്നെ യുവാവിനെ പിടിക്കുകയായിരുന്നു.