വെള്ളാങ്ങല്ലൂർ-മതിലകം റോഡ് കുടിവെള്ള പദ്ധതിക്കായി പൊളിച്ചിടുകയും അറ്റകുറ്റപ്പണി നടത്താതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്. പൂമംഗലം ഗ്രാമപ്പഞ്ചായത്തിലെ സമ്പൂർണ കുടിവെള്ള പദ്ധതിക്കായി പൈപ്പ് ഇടുന്നതിനാണ് കഴിഞ്ഞ വർഷം മാർച്ചിൽ റോഡിൽ കുഴികളെടുത്തത്.
ഇതുമൂലം വെള്ളാങ്ങല്ലൂർ-മതിലകം റോഡിൽ കൽപറമ്പ് മുതൽ വളവനങ്ങാടി വരെയുള്ള ഭാഗമാണ് തകർന്ന് ഗതാഗതയോഗ്യമല്ലാതായത്. ഇതിൽ പ്രതിഷേധിച്ചാണ് പൂമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്.