നിയന്ത്രണങ്ങൾക്ക് പുല്ലുവില; ഒടുവിൽ അറസ്റ്റ്..

കോവിഡ് നിയന്ത്രണങ്ങൾ ജനങ്ങൾ പാലിക്കണമെന്ന ഭരണകൂടത്തിന്റെ വാക്കുകളൊന്നും കേട്ട ഭാവം നടിക്കാത്ത നിരവധി ആളുകൾ ജില്ലയിൽ ഇപ്പോഴുമുണ്ട്. ഇക്കൂട്ടരിൽ നിയന്ത്രണം ലംഘിച്ച് ചീട്ടു കളിച്ച ആളുകൾ കഴിഞ്ഞ ദിവസം പോലീസ് പിടിയിലായി.

എങ്കക്കാട് മങ്കരയിൽ പറമ്പിലിരുന്ന് പണംവെച്ച് ചീട്ടുകളിച്ച മങ്കര സ്വദേശികളായ ഉണ്ണികൃഷ്ണൻ, വിജയൻ , ഉണ്ണികൃഷ്ണൻ, ഖാലിദ്, ബാബു , ശ്രീജേഷ് എന്നിവരുടെ പേരിൽ വടക്കാഞ്ചേരി പോലീസ് കേസെടുത്തു. കോവിഡ് നിയന്ത്രണം ലംഘിച്ച്‌ ഓട്ടോ ടാക്സിയിൽ യാത്രചെയ്ത പരുത്തിപ്ര ഷക്കീറിന്റെ പേരിലും പോലീസ് കേസെടുത്തു.