കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശിനി മരിച്ചു; സംസ്ഥാനത്ത് മരണം പത്തായി..

കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശിനി മരിച്ചു. മാവൂർ സ്വദേശിനി സുലേഖ (56)ആണ് മരിച്ചത്. ഇൗ മാസം 20 ന്‌ റിയാദിൽ നിന്നെത്തിയ സുലേഖ ഹൃദ്രോഗി കൂടിയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആണ് മരണം സംഭവിച്ചത്. ഇവരുടെ ഭർത്താവിനും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം പത്തായി