ക്വാറന്റൈൻ ലംഘനം; പെരുമ്പിലാവിൽ രണ്ടുപേർ അറസ്റ്റിൽ.

ക്വാറന്റൈൻ ചട്ടങ്ങൾ ലംഘിച്ച് കാറിൽ കറങ്ങിയ രണ്ടു പേർക്കെതിരെ കുന്ദംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പെരുമ്പിലാവിൽ നടത്തിയ വാഹന പരിശോധനയിലാണ് 51ഉം, 82ഉം വയസ്സ് പ്രായമുള്ള രണ്ടുപേർ കുടുങ്ങിയത്.

കോവിഡ്-19 ഹോട്ട്സ്പോട്ടുകളിൽ നിന്നും സംസ്ഥാനത്തേക്ക് വന്ന ഇവർക്ക് ഈ മാസം 20 മുതൽ 14 ദിവസത്തേക്കാണ് ഹോം ക്വാറന്റൈൻ നിർദ്ദേശിച്ചിരുന്നത്. ഇവർ സഞ്ചരിച്ച കാർ പോലീസ് പിടിച്ചെടുക്കുകയും പകർച്ച വ്യാധി നിയന്ത്രണ ഓർഡിനൻസ് അനുസരിച്ച് നിയമനടപടി സ്വീകരിച്ചതായും എസ് എച്ച് ഒ കെ.ജി. സുരേഷ് പറഞ്ഞു. .