രാജ്യത്ത് ലോക്ക് ഡൗൺ ജൂൺ 30 വരെ നീട്ടി..

രാജ്യത്തെ ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി. കണ്ടയ്ൻമെന്റ് സോണുകളിൽ മാത്രം കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കും.

കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്തുള്ള ആരാധനാലയങ്ങളും ഷോപ്പിങ് മാളുകളും ഹോട്ടലുകളും ജൂൺ എട്ടുമുതൽ തുറക്കാമെന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു.

കണ്ടെയ്ൻമെന്റ് സോണിൽ ഒഴികെയുള്ള പ്രദേശങ്ങളിൽ എല്ലാ പ്രവർത്തനങ്ങളും ഘട്ടം ഘട്ടമായി തുറന്നുപ്രവർത്തിക്കുന്നത് സംബന്ധിച്ച പുതിയ മാർഗ നിർദേശങ്ങളാണ് കേന്ദ്രം പുറപ്പെടുവിച്ചത്.