കുന്നംകുളം പോലീസിന് ഇനി ഓൺലൈനായി പരാതി സമർപ്പിക്കാം..

ലോക്ക് ഡൗൺ കാലം മാറ്റങ്ങളുടെ കാലം കൂടിയാണ്. അത്തരത്തിലൊരു മാറ്റത്തിന് തുടക്കമിടുകയാണ് കുന്നംകുളം പോലീസ്. ഇവിടേക്കുള്ള എല്ലാ പരാതികളും ഇനി ഇ- മെയിൽ വഴി സമർപ്പിക്കാം.

ഇനി മുതൽ പൊതുജനങ്ങൾക്ക് പരാതി നൽകാൻ സ്റ്റേഷനിലേക്ക് നേരിട്ട് വരേണ്ടതില്ല. വിശദ വിവരങ്ങളും ഫോൺ നമ്പറും വെച്ച് ഇ- മെയിൽ ചെയ്താൽ മതി. പരാതികൾ siknklmtsrrl.pol@kerala.gov.in എന്ന വിലാസത്തിലാണ് അയക്കേണ്ടത്.

ഇ-മെയിൽ പരാതികളുടെ തുടർ നടപടികൾ ഉടൻ തന്നെ ഉണ്ടാകുമെന്നും സ്റ്റേഷനിലെ അനാവശ്യ തിരക്കുകൾ ഒഴിവാക്കുന്നതിനാണ് ഈ സംവിധാനം ഏർപ്പെടുത്തുന്നതെന്നും സി.ഐ കെ.ജി. സുരേഷ് അറിയിച്ചു.