കണ്ടുപഠിക്കാം വിദ്യാർത്ഥികളെ, ഇവർ തീർക്കുന്നത് മനുഷ്യത്വത്തിന്റെ മഹനീയ മാതൃക..

ലോകത്തെ സമ്പദ്ഘടനയെ തന്നെ വലിയ രീതിയിൽ കോവിഡ് എന്ന മഹാമാരി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങളാകെ സാധ്യമായ എല്ലാ രീതിയിലും സഹായിക്കുകയാണ്. ഇൗ ഘട്ടത്തിൽ വിദ്യാർത്ഥികളും അവരുടേതായ രീതിയിൽ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരിക്കുകയാണ്.

കെട്ടിടനിർമാണ തൊഴിലിലേർപ്പെട്ട് കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറികൊണ്ട് SFI പുഴയ്ക്കൽ ഏരിയ കമ്മിറ്റിയിലെ പ്രവർത്തകർ വേറിട്ട മാതൃക തീർക്കുകയാണ്. വൈഷ്ണവം കൺസ്ട്രക്ഷൻ വർക്ക്‌സ് കോൺട്രാക്ടർ വിഷ്ണുവിന്റെ കീഴിലാണ് 10 SFI പ്രവർത്തകർ ഇനിയുള്ള 3 ദിവസങ്ങളിൽ പൂർണമായും കെട്ടിടനിർമാണ തൊഴിലിൽ ഏർപ്പെടുന്നത്.

SFI ജില്ലാ ജോ. സെക്രട്ടറി ധീരജ് കെ എസ്, ജില്ലാ വൈസ്. പ്രസിഡന്റ്‌ ജിഷ്ണു സത്യൻ, പുഴയ്ക്കൽ ഏരിയ സെക്രട്ടറി കെ. എസ് ജിഷ്ണു ദേവ്, പ്രസിഡന്റ്‌ രോഹൻ സുനിൽ എന്നിവർ നേതൃത്വം നൽകി.ഇതിൽനിന്നും കിട്ടുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.