ലോക്ഡൗൺ ഇളവുകളെ തുടർന്ന് ഇതുവരെ 12,399 പ്രവാസികൾ ജില്ലയിൽ തിരികെയെത്തി. ഇതിൽ 1607 പേർ മറ്റ് രാജ്യങ്ങളിൽ നിന്ന് എത്തിയവരാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് 10,792 പേർ വിവിധ അതിർത്തികളിലൂടെ റോഡ് മാർഗവും ട്രെയിൻ മാർഗവും ജില്ലയിലെത്തിയെന്ന് കോ വിഡ് കെയർ സെന്റർ നോഡൽ ഓഫീസർ കെ മധു അറിയിച്ചു. നോർക്കയിലെ രജിസ്‌ട്രേഷന്റെ മുൻഗണന അടിസ്ഥാനത്തിൽ ആണ് ഇവരെ രാജ്യത്ത് തിരികെയെത്തിച്ചത്.
ഇതര സംസ്ഥാനങ്ങളിലുള്ളവരെ പാസ് മുഖേനയാണ് കേരളത്തിലേക്ക് കടത്തിവിട്ടത്. ജില്ലയിൽ വിമാനമാർഗവും കപ്പൽ മാർഗവും എത്തിയ പ്രവാസികളിൽ 795 പേരെ ജില്ലാ ഭരണകൂടം ഒരുക്കിയ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലാക്കി. ഗർഭിണികൾ, കുട്ടികൾ തുടങ്ങി 812 പേരെ ഹോം ക്വാറന്റൈനിൽ വിട്ടു.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലെത്തിയവരിൽ 668 പേരെ തദ്ദേശീയമായി ഒരുക്കിയ കോ വിഡ് കെയർ സെന്ററുകളിലാക്കിയതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് അറിയിച്ചു. 10124 പേരെ ഹോം ക്വാറന്റനീനിൽ വിട്ടു. ജില്ലയിലെത്തിയ പ്രവാസികളിൽ 100 പേർ ഇതുവരെ പെയ്ഡ് ക്വാറന്റീൻ സൗകര്യം ഉപയോഗിച്ചു.