അംഗീകാരത്തിന്റെ തികവിൽ പുത്തൻചിറ വെറ്ററിനറി ഡിസ്പെൻസറി..

പുത്തൻചിറ ഗ്രാമപഞ്ചായത്ത് വെറ്ററിനറി ഡിസ്പെൻസറിയ്ക്ക് അന്താരാഷ്ട്ര ഗുണമേന്മാ അംഗീകാരം ലഭിച്ചു. ജില്ലയിൽ ഐ എസ് ഒ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ വെറ്ററിനറി ഡിസ്പെൻസറിയാണ് പുത്തൻചിറയിലേത്.

സേവനങ്ങളുടെ ഗുണമേന്മ, മികച്ച പദ്ധതി പ്രവർത്തനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര അംഗീകാരം തേടിയെത്തിയത്. സംസ്ഥാനത്ത് മൃഗസംരക്ഷണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ചുരുക്കം ചില ഡിസ്പെൻസറികൾക്ക് മാത്രമാണ് ഇതുവരെയായി ഈ അംഗീകാരം ലഭിച്ചിട്ടുള്ളത്.

മികച്ച രീതിയിലുള്ള പശ്ചാത്തല സൗകര്യങ്ങൾ, ഔട്ട് പേഷ്യന്റ് ടോക്കൺ സിസ്റ്റം, ഔട്ട് പേഷ്യന്റ് രജിസ്ട്രേഷൻ കാർഡ്, മെഡിക്കൽ റെക്കോർഡ് ഡോക്യൂമെന്റേഷൻ, മികച്ച ഒപി വിഭാഗം, ഫാർമസി, ഓഫീസ് സംവിധാനങ്ങൾ, മാലിന്യനിർമ്മാർജ്ജനം, ജനോപകാരപ്രദമായ പദ്ധതികൾ എന്നിവ കണക്കിലെടുത്താണ് മികച്ച ഡിസ്പെൻസറിക്കുള്ള അംഗീകാരം നൽകുന്നത്.