കോ വിഡ് 19 നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു..

ആലപ്പുഴയിൽ കോ വിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി ജോസ് ജോയി ആണ് അന്തരിച്ചത്. 38 വയസുകാരനായ ഇദ്ദേഹം കഴിഞ്ഞയാഴ്ച അബുദാബിയിൽ നിന്നും എത്തിയതാണ്. കരൾരോഗം മൂർച്ഛിച്ചതാണ് മരണ കാരണം. സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്.