ഈ വീടിന്റെ മതിലും ഇനി കോ വിഡ് പ്രതിരോധത്തിന്..

ലോകം മുഴുവൻ കോ വിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിൽ അണിചേർന്നു കൊണ്ടിരിക്കുമ്പോൾ ആ പ്രതിരോധത്തിന് ഊർജ്ജം പകരാൻ പൊതുജനങ്ങൾക്കായുള്ള നിർദ്ദേശങ്ങളും ചിത്രങ്ങളും സന്ദേശവും വീടിന്റെ മതിലിൽ ആലേഖനം ചെയ്ത് വ്യത്യസ്തനാവുകയാണ് ഗുരുവായൂർ നഗരസഭ കൗൺസിലർ ആന്റോ തോമസ്.

കോ വിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ആശയങ്ങൾ ആലേഖനം ചെയ്ത പ്രതിരോധ മതിൽ ചാവക്കാട് തഹസിൽദാർ ടി. രാജേഷ് പൊതുജനങ്ങൾക്കായി സമർപ്പിച്ചു. ഗുരുവായൂർ നഗരസഭയിലെ നാൽപതാം വാർഡ് കൗൺസിലറാണ് ആന്റോ.