സംസ്ഥാനത്ത് കോ വിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. പത്തനംതിട്ട തിരുവല്ല സ്വദേശി ജോഷിയാണ് മ രിച്ചത്. 65 വയസായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിൽ കഴിയവേ ആണ് മ രണം സ്ഥിരീകരിച്ചത്.
മെയ് പതിനൊന്നിനാണ് ജോഷി അബുദാബിയില്‍ നിന്ന് നാട്ടിലെത്തിയത്. കോവിഡ് ലക്ഷണങ്ങൾ കണ്ടതോടെ ഇയാളെ ഇക്കഴിഞ്ഞ പതിനെട്ടാം തീയതി പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് രോഗം മൂര്‍ച്ഛിച്ച ഇയാള്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് മ രിച്ചത്.
ഇദ്ദേഹത്തിന് പ്രമേഹരോഗം ഉണ്ടായിരുന്നു. ഇതോടെ സംസ്ഥാനത്ത് മ രിച്ചവരുടെ എണ്ണം എട്ട് ആയി.ഇന്നലെ സംസ്ഥാനത്ത് കോ വിഡ് ബാധിച്ച് തെലങ്കാന സ്വദേശി മരിച്ചിരുന്നു.