ആദ്യ കോവിഡ് പോസിറ്റീവ് കേസ് സ്ഥിരീകരിച്ചതിനു ശേഷം ജില്ലയിൽ ഒരു ദിവസം ഏറ്റവും കൂടുതൽ രോഗസ്ഥിരീകരണമുണ്ടായ ദിവസമാണ് വ്യാഴാഴ്ച. എഴ് പുതിയ പോസിറ്റീവ് കേസുകൾ ജില്ലയിൽ സ്ഥിരീകരിച്ചു. അബുദാബിയിൽ നിന്നെത്തിയ 4 പേർക്കും ദോഹയിൽ നിന്ന് തിരിച്ചെത്തിയ ഒരാൾക്കും മുബൈയിൽ നിന്നും ബംഗളുരുവിൽ നിന്നും തിരിച്ചെത്തിയ ഓരോരുത്തർക്കുമാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. 5 പുരുഷൻമാരും 2 സ്ത്രീകളും ഇതിലുൾപ്പെടുന്നു.
അബുദാബിയിൽ നിന്ന് തിരിച്ചെത്തിയ കുന്നംകുളം സ്വദേശി (52), വേലൂപ്പാടം സ്വദേശിനി (55), പുതുക്കാട് സ്വദേശി (34), വരാക്കര സ്വദേശി (42) എന്നിവർക്കും ദോഹയിൽ നിന്ന് തിരിച്ചെത്തിയ അന്നമനട സ്വദേശിക്കും (26) രോഗം സ്ഥിരീകരിച്ചു. മുബൈയിൽ നിന്ന് തിരിച്ചെത്തിയ കോലഴി സ്വദേശി (57), ബംഗളുരുവിൽ നിന്ന് തിരിച്ചെത്തിയ കടവല്ലൂർ സ്വദേശിയായ യുവതി (21) എന്നിവരും രോഗം സ്ഥിരീകരിച്ചരിൽ ഉൾപ്പെടുന്നു.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 10668 പേരും ആശുപത്രികളിൽ 55 പേരും ഉൾപ്പെടെ ആകെ 10723 പേരാണ് നിരീക്ഷണത്തിലുളളത്. നിരീക്ഷണത്തിന്റെ ഭാഗമായി ഇന്ന് എട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് പേരെ ഡിസ്ചാർജ്ജ് ചെയ്തു.