ജില്ലയിലും ബെവ്ക്യു വഴി മദ്യവിൽപന തുടങ്ങി..

ജില്ലയിൽ ബെവ്ക്യു മൊബൈൽ ആപ്ലിക്കേഷൻ വഴിയുള്ള മദ്യവിൽപ്പന ആരംഭിച്ചു. സംസ്ഥാനത്താകെ ഉള്ള കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ ഇന്ന് മദ്യ വില്പന ആരംഭിച്ചിരുന്നു.

സർക്കാർ ഉടമസ്ഥതയിലുളള 27 ചില്ലറ വിൽപ്പനശാലകൾ വഴിയും സ്വകാര്യ മേഖലയിലെ 79 ബാർ ഹോട്ടലുകൾ വഴിയും 36 ബിയർ ആൻഡ് വൈൻ പാർലറുകൾ വഴിയുമാണ് മദ്യം വിൽക്കുന്നത്.

ടോക്കൺ വിവരങ്ങൾ സ്‌കാൻ ചെയ്യുന്നതിൽ ചില കേന്ദ്രങ്ങളിൽ സാങ്കേതിക തകരാറുകൾ കാണിച്ചതിനാൽ ഉപദോക്താക്കൾക്ക് ലഭിച്ച ക്യു ആർ കോഡ് വിവരങ്ങൾ രേഖപ്പെടുത്തിയാണ് മദ്യവിൽപ്പന നടത്തിയതെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷ്ണർ അറിയിച്ചു.