തൃശൂർ-പാലക്കാട് ജില്ലാ അതിർത്തിയിലെ ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ഹോട്ട്സ്പോട്ടായി മാറിയതിനാൽ കടവല്ലൂർ പഞ്ചായത്തിലെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി ഗ്രാമപഞ്ചായത്തും പെരുമ്പിലാവ് പി എച്ച് സിയും. പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ ജില്ലാ അതിർത്തി കടന്നുള്ള ദൈനംദിന യാത്രകൾ ഒഴിവാക്കണമെന്നും ഇരു പഞ്ചായത്തുകളിലെയും ആരോഗ്യ വിഭാഗങ്ങൾ മുന്നറിയിപ്പു നൽകി.
രണ്ടു പഞ്ചായത്തുകളിലും വിവിധ പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന ജനങ്ങളോട് പോക്കുവരവുകൾ തൽകാലം നിർത്തണമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇരു പഞ്ചായത്തുകളിലും കച്ചവട സ്ഥാപനങ്ങൾ നടത്തുന്നവർ, സ്ഥിരമായി ജോലി ചെയ്യുന്നവർ, നിത്യേന പോക്കുവരവുള്ളവർ എന്നിവർക്കാണ് പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നതെന്ന് പെരുമ്പിലാവ് പി എച്ച് സി അറിയിച്ചു.