ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ജലപ്രയാണം പദ്ധതിയുടെ ഭാഗമായി വരന്തരപ്പിള്ളി പഞ്ചായത്തിലെ കുറുമാലി പുഴയുടെ ഭാഗം മാലിന്യങ്ങൾ നീക്കം ചെയ്തു വൃത്തിയാക്കി പുതുജീവൻ നൽകും.
മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി പുഴ നവീകരണം നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. കുറുമാലിപ്പുഴ സംരക്ഷണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സർവകക്ഷി യോഗത്തിലാണ് തീരുമാനം.
പുഴയുടെ 18 കിലോമീറ്റർ വരുന്ന ഭാഗം വരന്തരപ്പിള്ളി പഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്. മെമ്പർമാരുടെ നേതൃത്വത്തിൽ ഉള്ള ആറ് സംഘങ്ങളെ
ഇൗ പ്രദേശത്ത് കൂടി ഒഴുകുന്ന പുഴ വൃത്തിയാക്കാനായി നിയോഗിക്കും.
ആറു സ്ഥലങ്ങളിലും ഒരേ സമയത്തായി നവീകരണ പ്രവർത്തനങ്ങൾ നടക്കും. അഞ്ചു ലക്ഷം രൂപ ചിലവഴിച്ചാണ് പഞ്ചായത്ത് ഇൗ പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ സഹായവും ലഭിക്കും.