ജൂണ്‍ 9 അര്‍ധരാത്രി മുതൽ ട്രോളിംഗ്..

നിരോധനം മത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിര്‍ത്തുന്നതിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ട്രോളിംഗ് നിരോധനം ജൂണ്‍ ഒമ്പത് അര്‍ധരാത്രി 12 മണിക്ക് നിലവില്‍ വരും. ജൂലൈ 31 അര്‍ധരാത്രി 12 മണി വരെ 52 ദിവസമാണ് നിരോധനം.

കോവിഡ് 19 മാര്‍ഗനിര്‍ദേശ പ്രകാരം സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍, നിരോധന കാലയളവില്‍ മത്സ്യബന്ധനത്തിന് അനുമതിയുള്ള ഇന്‍ബോര്‍ഡ് വള്ളങ്ങളില്‍ 30 പേരെ മാത്രമേ അനുവദിക്കൂ എന്ന് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി. സുഗന്ധകുമാരി കളക്ടറേറ്റില്‍ ചേര്‍ന്ന സംയുക്ത യോഗത്തില്‍ അറിയിച്ചു.

ട്രോളിംഗ് നിരോധനം നിലവില്‍ വരുന്ന ജൂണ്‍ ഒമ്പത് അര്‍ധരാത്രിക്ക് മുമ്പായി തൃശൂര്‍ ജില്ലയുടെ തീരദേശത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ യന്ത്രവത്കൃത ബോട്ടുകളും കേരള തീരം വിട്ടുപോവണം. പരമ്പരാഗത വള്ളങ്ങള്‍ ഉപയോഗിച്ചുള്ള ട്രോളിംഗും അനുവദിക്കുന്നതല്ല.