നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്

ബുധനാഴ്ചയും ജില്ലയിൽ ആർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. 10,117 പേരാണ് തൃശൂരിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 10,064 പേർ വീടുകളിലും 53 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ തുടരുന്നത്.

ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 10 പേരെ ഇന്നലെ ഡിസ്ചാർജ് ചെയ്തു. പുതുതായി 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച 93 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 2095 സാമ്പിളിൽ 1910 എണ്ണത്തിന്റെ ഫലം വന്നു. ഇനി 185 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.