കോൺഗ്രസ് നേതാവും ചാലക്കുടി സഹകരണ ബാങ്ക് പ്രസിഡന്റുമായ അജീഷ് പറമ്പിക്കാടനെതിരെ സ്ത്രീപീഡനത്തിന് ചാലക്കുടി പൊലീസ് കേസെടുത്തു.
സുഹൃത്തിന്റെ ഭാര്യയുടെ ഫോട്ടോ മോർഫ് ചെയ്യുകയും പിന്നീട് അതുപയോഗിച്ച് ബ്ലാക്ക് മെയിലിന് ശ്രമിച്ചെന്നും വഴങ്ങാതായപ്പോൾ അശ്ലീല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു എന്നുമാണ് ഇയാൾക്കെതിരെ ഉന്നയിച്ച പരാതി.
പ്രവാസിയായ ഒരാളുടെ ഭാര്യയാണ് പരാതിക്കാരി. പരാതിയെത്തുടർന്ന്
പൊലീസ് കേസെടുത്തു. കുറ്റാരോപിതനായ അജീഷ് ഒളിവിലാണ്. സംഭവത്തെ തുടർന്ന് കോൺഗ്രസ് നേതൃത്വം ഇയാളെ ബാങ്ക് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റി.