പാലക്കാട് ജില്ലയിൽ ഇന്ന് ഒരു അതിഥി തൊഴിലാളിക്കുൾപ്പെടെ ഏഴ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മലമ്പുഴ സ്വദേശിയായ ഒരു വനിതയ്ക്കുൾപ്പെടെയാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മെയ് 13 ന് ചെന്നൈയിൽ നിന്നും വന്ന് മെയ് 24 നു രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ അമ്മയാണ് ഇവർ.
രോഗം സ്ഥിരീകരിച്ച ആസാമിൽ നിന്നുള്ള അതിഥി തൊഴിലാളി കഞ്ചിക്കോട് ഒരു സ്വകാര്യ ഹോട്ടലിൽ ജോലി ചെയ്യുകയാണ്. മെയ് 13-ന് നാട്ടിലെത്തിയ മുണ്ടൂർ സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച മറ്റൊരു വ്യക്തി. മെയ് 13 ന് ചെന്നൈയിൽ നിന്നും എത്തി മെയ് 23 ന് രോഗം സ്ഥിരീകരിച്ച ആളുടെ കൂടെ യാത്ര ചെയ്ത് വന്ന വ്യക്തിയാണ് ഇദ്ദേഹം.
മെയ് 11ന് ഹൈദരാബാദിൽ നിന്നും നാട്ടിലെത്തിയ കടമ്പഴിപ്പുറം സ്വദേശി, മെയ് 20 ന് ചെന്നൈയിൽ നിന്നും നാട്ടിലെത്തിയ കടമ്പഴിപ്പുറം സ്വദേശി മെയ് 20ന് ലണ്ടനിൽ നിന്ന് നാട്ടിലെത്തിയ അമ്പലപ്പാറ സ്വദേശി, ബാംഗ്ലൂരിൽ നിന്ന് മെയ് 18 ന് നാട്ടിലെത്തിയ ഒരു കഞ്ചിക്കോട് സ്വദേശി എന്നിവരാണ് മറ്റ് രോഗബാധിതർ.
നിലവിൽ പാലക്കാട് ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ ഒരു മലപ്പുറം സ്വദേശിയും ഒരു ഇടുക്കി സ്വദേശിനിയും രണ്ട് തൃശ്ശൂർ സ്വദേശികളും ഒരു പൊന്നാനി സ്വദേശിയും ഇന്ന് രോഗം സ്ഥിരീകരിച്ച ആസാം സ്വദേശിയും ഉൾപ്പെടെ 89 പേരായി.