ചിറ്റിലപ്പിള്ളി പഴയ മിനി ടാക്കീസിന് സമീപം യുവതിയെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കുറുങ്ങാട്ട് വളപ്പിൽ പരേതനായ ഹനീഷിന്റെ ഭാര്യ ശ്രീപാർവതി(24) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 4.30-നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഫെബ്രുവരി 20-ന് കേരളത്തെ സങ്കടക്കടലിൽ ആഴ്ത്തിയ അവിനാശി ബസ്സപകടത്തിൽ ആണ് കെ എസ് ആർ ടി സി ജീവനക്കാരനായ ഭർത്താവ് ഹനീഷ് മരിച്ചത്. പേരാമംഗലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.