കോവിഡ് പ്രതിരോധത്തിനായി നടപ്പാക്കുന്ന ബ്രേക്ക് ദ ചെയിന്‍ നിര്‍ദ്ദേശങ്ങള്‍ ജില്ലയിലെ പൊതുസ്ഥാപനങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് ഉത്തരവിട്ടു. സര്‍ക്കാര്‍ ഓഫീസുകള്‍, എടിഎം കൗണ്ടറുകള്‍, ബാങ്കുകള്‍, തദ്ദേശസ്ഥാപനങ്ങളിലെ ഫ്രണ്ട് ഓഫീസുകള്‍, ജനന-മരണ രജിസ്ട്രേഷന്‍ വിഭാഗം, കച്ചവട സ്ഥാപനങ്ങള്‍, റേഷന്‍കടകള്‍, പച്ചക്കറിമാര്‍ക്കറ്റുകള്‍, മത്സ്യ-മാംസ വിപണന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ബ്രേക്ക് ദ ചെയിന്‍ സുരക്ഷാ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തണം.
ഇവിടങ്ങളിലെ ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമായി ഹാന്‍ഡ് വാഷ്, വെളളം, സാനിറ്റൈസര്‍ എന്നിവ ഉറപ്പു വരുത്തണം. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുവേണം എടിഎം കൗണ്ടറുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടത്. പൊതുസ്ഥലങ്ങളില്‍ മുഖാവരണം നിര്‍ബന്ധമാണ്.
ഇളവുകള്‍ പ്രഖ്യാപിച്ചതോടെ കോവിഡ് നിയന്ത്രണങ്ങളില്‍ നിന്ന് മുക്തരായി എന്ന ധാരണയോടെ പെരുമാറുന്നത് അംഗീകരിക്കാനാവില്ലെന്നും ബ്രേക്ക് ദ ചെയിന്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണനിയമമനുസരിച്ച് ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.