ഡെങ്കിപ്പനി ഭീതിയിൽ വടക്കാഞ്ചേരി..

വടക്കാഞ്ചേരി നഗരസഭാ പരിധിയിൽ വീണ്ടും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പരുത്തിപ്ര മേഖലയിലാണ് രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തത്.‌ മുണ്ടത്തിക്കോട് മേഖലയിൽ നാലുപേർക്ക് കുറച്ച് മാസങ്ങൾക്ക് മുമ്പ് ഡെങ്കിപ്പനി ബാധിച്ചിരുന്നു.

ഇതേത്തുടർന്ന് ജില്ലാ ആരോഗ്യവകുപ്പിന്റെ മേൽനോട്ടത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ തുടങ്ങി. നൂറിലധികം വീടുകളിൽ കൊതുകിനെ തിരത്താനായി ഫോഗിങ് നടത്തി.

മഴ ശക്തിപ്പെടുത്തുന്നതിന് ഒപ്പമുള്ള പകർച്ചാവ്യാധികളുടെ വരവ് ജില്ലയിൽ ആശങ്കയുളവാക്കിയിട്ടുണ്ട്. ഇതിനെ പ്രതിരോധിക്കാൻ ആവശ്യമായ നടപടികൾ പൂർണതോതിൽ നടപ്പാക്കിയില്ല എന്ന പരാതിയും ഉയരുന്നുണ്ട്. നഗരത്തിലെ കാനകളും മറ്റും അടിയന്തരമായി ശുചീകരിക്കണം എന്നും ആവശ്യമുണ്ട്.