തെക്കേപ്പുറത്ത്‌ വാറ്റുചാരായവുമായി ഒരാൾ അറസ്റ്റിൽ

നാലു ലിറ്റർ വാറ്റുചാരായവുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തെക്കേപ്പുറം പനക്കൽപ്പറമ്പിൽ സുജിത്തിനെ(28) ആണ് പോലീസ് സംഘം പിടികൂടിയത്. വീട്ടിൽ വാറ്റുചാരായം നിർമിക്കുന്നുണ്ടെന്ന് എസിപി ടി.എസ്. സിനോജിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയിലാണ് ചാരായം വാറ്റ് പിടികൂടിയത്.

ഇവിടെ നിന്നും വാറ്റുന്നതിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും കണ്ടെടുത്തു. എസ്ഐ മാരായ എഫ് ജോയ്, വി എസ് സന്തോഷ് തുടങ്ങിയവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.