അതിരപ്പള്ളിയിൽ നിയന്ത്രണങ്ങൾ ലംഘിച്ച് വിനോദസഞ്ചാരികൾ; മൂന്ന് ദിവസത്തിനിടെ 16 കേസ്..

രാജ്യത്തെ അടച്ചുപൂട്ടലിൽ ഇളവുകൾ ലഭിച്ചു തുടങ്ങിയതോടെ ജില്ലയിലെ പ്രധാന വിനോസഞ്ചാര കേന്ദ്രമായ അതിരപ്പിള്ളിയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്കാണ്. വിലക്കുകൾ ലംഘിച്ച് ദിവസേന നിരവധി പേരാണ് അതിരപ്പിള്ളി മേഖലയിലേക്കെത്തുന്നത്.

ഇത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തന്നെ വെല്ലുവിളിയായി മാറിയതോടെ പൊലീസ് പരിശോധന കർശനമാക്കി. ആഡംബര ബൈക്കുകളിൽ അതിരപ്പിള്ളിയിൽ കറങ്ങാൻ എത്തിയ അഞ്ച് യുവാക്കളെ പോലീസ്‌ അറസ്റ്റ് ചെയ്തു. ഇവരുടെ ബൈക്കുകൾ പിടിച്ചെടുത്തു.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ നിയന്ത്രണങ്ങൾ ലംഘിച്ച് ബൈക്കിൽ കറങ്ങിയ 16 പേർക്കെതിരേ അതിരപ്പിള്ളി പോലീസ് കേസെടുത്തിട്ടുണ്ട്.