അതിജീവനത്തിന്റെ ചൂണ്ടൽ മാതൃക…

കോവിഡ് ജനജീവിതം സ്തംഭിപ്പിച്ചു മുന്നേറുമ്പോൾ അതിജീവനത്തിന്റെ പുതിയ മാതൃകകൾ തീർക്കുകയാണ് നാട്. ഇത്തരത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചൂണ്ടൽ ഗ്രാമപഞ്ചായത്തിൽ മൊബൈൽ ക്ലിനിക് പ്രവർത്തനമാരംഭിച്ചു.

ഹോം ക്വാറന്റയിനിൽ കഴിയുന്നവർക്ക് ആവശ്യമായ വൈദ്യസഹായം ഉറപ്പുവരുത്തുക, രോഗ പരിശോധന നടത്തുക എന്നിവയാണ് മൈബൈൽ ക്ലിനിക്കിന്റെ പ്രധാന ലക്ഷ്യം. ഡോക്ടറുടെ സേവനവും മൊബൈൽ ക്ലിനിക്കിൽ ഉറപ്പു വരുത്തിയിട്ടുണ്ട്.

ചൂണ്ടൽ പി എച്ച് സിയുടെ നേതൃത്വത്തിൽ ആക്ട്സ് കേച്ചേരി ബ്രാഞ്ചിന്റെ സഹകരണത്തോടെയാണ് മൊബൈൽ ക്ലിനിക് പ്രവർത്തിക്കുക.