സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കോവിഡ്; തൃശൂരിൽ നാലുപേർ ..

സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പത്ത് പേരുടെ ഫലം നെഗറ്റീവായി.

പാലക്കാട് 29, കണ്ണൂര്‍ 8, കോട്ടയം 6, മലപ്പുറം ,എറണാകുളം 5 വീതം, തൃശൂര്‍ ,കൊല്ലം 4 വീതം,കാസര്‍കോഡ്, ആലപ്പുഴ 3 വീതം എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 27 പേര്‍ വിദേശത്തു നിന്നും എത്തിയവരാണ്. തമിഴ്‌നാട്- 9, മഹാരാഷ്ട്ര -15, ഗുജറാത്ത്- 5, കര്‍ണാടക- 2, പോണ്ടിച്ചേരി -1, ഡല്‍ഹി -1 എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തിച്ചേര്‍ന്ന രോഗബാധിതരുടെ കണക്ക്. സമ്പര്‍ക്കം മൂലം 7 പേരുമാണ് രോഗബാധിതരായത്.

നെഗറ്റിവായതില്‍ കോട്ടയം1, മലപ്പുറം 3, ആലപ്പുഴ 1, പാലക്കാട് 2, എറണാകുളം 1 , കാസര്‍കോഡ് 2 . 963 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം
സ്ഥിരീകരിച്ചത്. 415 പേരാണ് ചികിത്സയിൽ കഴിയുന്നത്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നു. 10,4334 പേരാണ് നിരീക്ഷണത്തിലുള്ളത്.