ക്വാറന്റൈൻ കേന്ദ്രത്തിൽ സംഗീത സാന്ത്വനവുമായി പോലീസ്..

തേജസ് എൻജിനീയറിങ്ങ് കോളേജിൽ ക്വാറന്റൈനിൽ കഴിയുന്നവർക്ക് സംഗീതം കൊണ്ട് സാന്ത്വനം പകരുകയാണ് എ എസ് ഐ സുഭാഷ്. ക്വാറന്റൈൻ കേന്ദ്രം നിരീക്ഷിക്കാൻ എത്തിയപ്പോഴാണ് എരുമപ്പെട്ടി പോലീസ് സ്റ്റേഷനിലെ എ എസ് ഐ ആയ സുഭാഷ് പാട്ടുകൾ കൊണ്ട് നിരീക്ഷണത്തിൽ കഴിയുന്നവരുടെ ഹൃദയം കവർന്നത്.

ക്വാറന്റൈനിൽ കഴിയുന്ന ആളുകളുടെ മാനസിക സമ്മർദം അകറ്റാനും ഉല്ലാസം നൽകാനും പാട്ടുകൾ സഹായിച്ചു. പാട്ട് കഴിഞ്ഞപ്പോൾ വ്യത്യസ്തമായ ഒരു അനുഭവവും നല്ല പാട്ടുകൾ കേൾക്കാൻ കഴിഞ്ഞ സന്തോഷവുമാണ്‌ എല്ലാവരിലും.