എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകള്‍ തുടങ്ങുന്ന സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയില്‍ നാളെ മുതല്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ സര്‍വ്വീസ് നടത്തുമെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. കുട്ടികൾക്കും പരീക്ഷാ ചുമതലയുള്ള അധ്യാപകർക്കും യാത്രക്ക് അസൗകര്യം നേരിടാതിരിക്കാൻ ആണ് നടപടി.