കിണർ വൃത്തിയാക്കുന്നതിനിടെ കിട്ടിയത് അഴുകിയ നോട്ടുകെട്ടുകൾ ഉള്ള ലോക്കർ..

കുന്ദംകുളം പെലക്കാട്ടുപയ്യൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള കിണറിൽ നിന്നും ലോക്കർ കണ്ടെടുത്തു. കിണർ വൃത്തിയാക്കുന്നതിനിടെ ആണ് ലോക്കർ കണ്ടെത്തിയത്.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കുന്നംകുളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ജി. സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ലോക്കർ പുറത്തെടുത്തു. ലോക്കർ പരിശോധിച്ചപ്പോൾ പഴയ 1000 രൂപയുടെ നോട്ടുകൾ വെള്ളത്തിൽ കിടന്ന് അഴുകിയ നിലയിൽ കാണപ്പെട്ടു.

പ്രദേശത്തെ ഏതെങ്കിലും സ്ഥലത്തുനിന്നും ലോക്കർ മോഷണം പോയതോ മറ്റേതെങ്കിലും കേസുകളിൽ ഉൾപ്പെട്ടതാണോ എന്നെല്ലാം പോലീസ് പരിശോധിച്ചുവരികയാണ്.