കേരളത്തിൽ ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കോഴിക്കോട് ചികിത്സയിൽ കഴിഞ്ഞിരുന്ന വയനാട് ജില്ലയിലെ കൽപ്പറ്റ സ്വദേശി ആമിന (53) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിലെ ചികിൽസയ്ക്കിടെയാണ് ആമിനയ്ക്ക് കോവിഡ് രോഗം സ്ഥിരീകരിക്കുന്നത്.
അബുദാബിയില്‍നിന്ന് അർബുദ ചികിൽസയ്ക്കായി ഈ മാസം 20നാണ് ആമിന നാട്ടിലെത്തിയത്. ഭർത്താവിന്റെ സ്രവ പരിശോധനാ ഫലം നെഗറ്റീവ് ആയി. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം അഞ്ചായി.