ഭരതയിൽ വീടുകയറി ഗുണ്ടാ ആക്രമണം..

thrissur arrested

ഭരതയിൽ ഗുണ്ടാ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. വീട്ടിൽ കയറിയാണ് ആക്രമണം നടത്തിയത്. ആക്രമിക്കപ്പെട്ട കുടുംബത്തിന്റെ വീടിന് മുന്നിലൂടെ പ്രതികൾ അമിതശബ്ദത്തിൽ ബൈക്ക് ഓടിച്ചത് ചോദ്യം ചെയ്തതാണ് ആക്രമണത്തിൽ കലാശിച്ചത്. കളരിക്കൽ അമൽകൃഷ്ണ, സഹോദരൻ ജൽജിത്, ഇവരുടെ അമ്മ ഏലമ്മ എന്നിവർക്കാണ് പരിക്കേറ്റത്.

സംഭവത്തിൽ കല്ലൂർ സ്വദേശി അറയ്ക്കൽ സോജന്റെ പേരിൽ പുതുക്കാട് പോലീസ് കേസെടുത്തു. വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും വീട്ടിലുള്ളവരെ വടികൊണ്ടടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. പരിക്കേറ്റ മൂന്നുപേരും പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.