കഞ്ചാവ് മാഫിയാസംഘത്തിലെ പ്രധാന കണ്ണികൾ പിടിയിൽ..

മധ്യകേരളത്തിലെ കഞ്ചാവ് മാഫിയാസംഘത്തിലെ പ്രധാന കണ്ണികളായ നാലംഗസംഘം തൃശൂരിൽ പോലീസിന്റെ പിടിയിലായി. തമിഴ്‌നാട്ടിലെ ഉൾപ്രദേശങ്ങളിൽനിന്ന്‌ കഞ്ചാവ് ശേഖരിച്ച് തൃശ്ശൂരിലെത്തിച്ച് ചെറുകിട കച്ചവടക്കാർക്കും മറ്റും നേരിട്ട് വിതരണം ചെയ്യുന്ന സംഘമാണ് അറസ്റ്റിലായത്.

ലോക്ക് ഡൗണിൽ കഞ്ചാവ് ലഭ്യത കുറയുകയും വില കുത്തനെ കൂടുകയും ചെയ്ത സാഹചര്യത്തിലാണ് പ്രധാന കണ്ണികൾ തന്നെ കഞ്ചാവെത്തിക്കാൻ ഇറങ്ങിത്തിരിച്ചത്. ആന്ധ്രയിൽ നിന്നാണ് ഇപ്പോൾ പ്രധാനമായും കേരളത്തിലേക്ക് കഞ്ചാവ് എത്തുന്നത്.

കഞ്ചാവ് കയറ്റിയ വണ്ടികളിൽ തമിഴ്നാട്ടിൽ നിന്നും പച്ചക്കറികൾ കയറ്റിയാണ് കേരളത്തിലേക്ക് എത്തിക്കുന്നത്. ഇത് മനസ്സിലാക്കിയ പോലീസ് ചരക്കുലോറികളിൽ നിരീക്ഷണം കർശനമാക്കി. ഇതോടെയാണ് സംഘത്തിന് മേൽ പിടിവീണത്.