ലോക്ക് ഡൗൺ മൂലം നഷ്ടത്തിലായ എൻബിഎഫ്സികൾക്ക്‌ പ്രത്യേക ഉത്തേജക പദ്ധതി നടപ്പാക്കണം..

ബാങ്കിംഗ് ഇതര ധനസ്ഥാപനങ്ങൾ ലോക്ക് ഡൗൺ മൂലം വലിയ പ്രതിസന്ധിയിലാണ് എന്നും, ഇൗ മേഖലക്ക് പ്രത്യേക ഉത്തേജക പദ്ധതികൾ നടപ്പാക്കണമെന്നും ഐസിഎൽ ഫിൻകോർപ് ചെയർമാൻ കെ ജി അനിൽകുമാർ പറഞ്ഞു.

ബാങ്കുകൾക്ക് നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ അനുമതി നൽകിയപ്പോൾ എൻബിഎഫ്സികൾക്ക്‌ 21 ദിവസത്തിന് ശേഷമാണ് പ്രവർത്തനാനുമതി നൽകിയത്. വലിയ നഷ്ടമാണ് സ്ഥാപനങ്ങൾക്ക് ഉണ്ടായത്.

ഇടപാടുകാർ സാമ്പത്തിക പ്രതിസന്ധിയിലായത് വായ്പ തിരിച്ചടവുകളെയും പണ ലഭ്യതയേയും ബാധിച്ചു. ചെറുകിട ഇടത്തരം എൻബിഎഫ്‌സികളുടെ പണലഭ്യത കൂട്ടാൻ റിസർവ് ബാങ്ക് പ്രഖ്യാപിച്ച 50,000 രൂപ ബാങ്കുകളുടെ നിസ്സഹകാരണം മൂലം ഫലപ്രദമായില്ല. തൊഴിലാളികളുടെ വേതനവും പ്രധാന പ്രശ്നമായി അനിൽ കുമാർ ചൂണ്ടികാട്ടി .

നികുതികൾക്കുമേൽ ഈടാക്കുന്ന പിഴപ്പലിശകളിലും വിൽപ്പന നികുതിയിലും ആദായാനികുതിയിലും ഇളവ് അനുവദിക്കണമെന്ന് സമ്പദ്ഘടനയെ ശക്തിപ്പെടുത്താനായി നിശ്ചിത കാലയളവിലേക്ക് യൂട്ടിലിറ്റി ചാർജുകൾ ഒഴിവാക്കണമെന്നും അനിൽകുമാർ ആവശ്യപ്പെട്ടു.