ജില്ലയിൽ 8155 പേർ നിരീക്ഷണത്തിൽ..

ജില്ലയിൽ വീടുകളിൽ 8112 പേരും ആശുപത്രികളിൽ 43 പേരും ഉൾപ്പെടെ 8155 പേരാണ് നിരീക്ഷണത്തിലുള്ളത്. വെള്ളിയാഴ്ച നിരീക്ഷണത്തിന്റെ ഭാഗമായി എട്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറുപേരെ ഡിസ്ചാർജ്‌ ചെയ്തു.

വെള്ളിയാഴ്ച അയച്ച 64 സാമ്പിൾ ഉൾപ്പെടെ ഇതുവരെ 1770 സാമ്പിൾ പരിശോധനയ്ക്കയച്ചു. അതിൽ 1635 എണ്ണത്തിന്റെ ഫലം വന്നിട്ടുണ്ട്. 135 ഫലം ലഭിക്കാനുണ്ട്. കുറച്ച് ദിവസങ്ങളായി സ്ഥിരമായി കോവിഡ് സ്ഥിരീകരിക്കുന്നത് കൊണ്ട് കനത്ത ജാഗ്രതയിലാണ് ജില്ല.