പെൺവാണിഭ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ.

മാള സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരു യുവതികൂടി അറസ്റ്റിലായി. മോഡലിംഗ് രംഗത്ത് അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് യുവതിയെ പീഡനത്തിന് ഇരയാക്കിയത്. ആന്ധ്രപ്രദേശ് നെല്ലൂർ സ്വദേശിനി പ്രഭാവതി (27) യാണ് അറസ്റ്റിലായത്.

വിവിധ സ്ഥലങ്ങളിൽ താമസിച്ച് യുവതികളെയും മറ്റും കെണിയിൽപ്പെടുത്തുന്ന പെൺവാണിഭ സംഘത്തിലെ അംഗമാണ് പ്രഭാവതിയെന്ന് പോലീസ് പറഞ്ഞു. ഇൗ കേസിൽ അറസ്റ്റിലാവുന്ന ഇരുപത്തിമൂന്നാമത്തെ പ്രതിയാണ് പ്രഭാവതി.

പെൺകുട്ടി വിവരമറിയിച്ചതിനെ തുടർന്ന് മാതാപിതാക്കൾ മാള പോലീസിൽ പരാതി നൽകുകയായിരുന്നു. മുൻപ് അറസ്റ്റിലായ ഇരിങ്ങാലക്കുട സ്വദേശി സുഷി വഴിയാണ് പെൺകുട്ടിയെ പ്രഭാവതി പരിചയപ്പെടുന്നത്.

ഇരുവരും ചേർന്ന് സോഷ്യൽ മീഡിയ ഉപയോഗിച്ച് പെൺകുട്ടിയുടെ ചിത്രങ്ങൾ നിരവധി ആളുകൾക്ക് അയക്കുകയും വിവിധ ആളുകൾക്ക് പെൺകുട്ടിയെ എത്തിച്ചു നൽകുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു.