ലോക്ക് ഡൗൺ ലംഘനം; ഇന്നലെ 52 കേസുകൾ

ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചതിന് തൃശൂർ ജില്ലയിൽ ഇന്നലെ 52 കേസുകൾ. 89 പേരെയാണ് നിയമ ലംഘനത്തിന് പോലീസ് അറസ്റ്റ് ചെയ്തത്. 20 വാഹനങ്ങളും പിടിച്ചെടുത്തു. താരതമ്യേന ഇന്നലെ ലംഘനങ്ങൾ കുറവാണ്. സംസ്ഥാനത്താകെ വ്യാഴാഴ്ച 749 പേര്‍ക്കെതിരെ കേസെടുത്തു. അറസ്റ്റിലായത് 881 പേരാണ്. 287 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3918 സംഭവങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട്‌ ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് മൂന്നു കേസുകളും രജിസ്റ്റര്‍ ചെയ്തു.