തിച്ചൂരിൽ കേബിൾ ഓപ്പറേറ്ററെ ആക്രമിച്ചവർ അറസ്റ്റിൽ..

തിച്ചൂർ മേഖലയിലെ കേബിൾ ഓപ്പറേറ്റർ രാധാകൃഷ്ണനെ ആക്രമിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു. രാധാകൃഷ്ണനും ജീവനക്കാരും ജോലിചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ്‌ ആക്രമണം ഉണ്ടായത്.

അക്രമികൾ സഞ്ചരിച്ച കാർ എതിരേ വന്ന ബസിന് വഴികൊടുക്കാതെ പ്രശ്നം ഉണ്ടാക്കിയത് ശ്രദ്ധയിൽ പെട്ട രാധാകൃഷ്ണൻ കാർ അൽപ്പം പുറകിലേക്കെടുക്കാൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതരായാണ് സംഘം രാധാകൃഷ്ണനെ മർദ്ദിച്ചത്.

സംഭവം നടക്കുന്നതിനിടെ വന്ന പഞ്ചായത്ത് മെമ്പർ എം. രവീന്ദ്രനെതിരെയും ആക്രമണത്തിന് ശ്രമിച്ചിരുന്നു.