റെയിൽ പാളത്തിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ നാളെ ഗുരുവായൂർ മെയിൻ റെയിൽവേ ഗേറ്റ് അടച്ചിടും. രാവിലെ 11 മുതൽ ഉച്ച മൂന്ന് വരെ ഗുരുവായൂർ റെയിൽവേ മെയിൻ ഗേറ്റ് വഴി ഗതാഗതം അനുവദിക്കുന്നതല്ലെന്ന് ദക്ഷിണ റയിൽവേ അധികൃതർ അറിയിച്ചു.
വിവിധ ഇടങ്ങളിൽ ഇത്തരത്തിൽ അറ്റകുറ്റപ്പണികളും നവീകരണ പ്രവൃത്തികളും നടന്നു വരികയാണ്. ലോക്ക് ഡൗൺ മൂലം റെയിൽ ഗതാഗതം ഇല്ലാത്തതിനാലാണ് അടിയന്തരമായി പ്രവൃത്തികൾ നടത്തുന്നത്. ഇൗ വഴിക്ക് പകരം കുന്നംകുളം വഴി വാഹനങ്ങൾ പോകാവുന്നതാണ്.