സമൂഹവ്യാപനം പരിശോധിക്കാൻ വേലൂർ പഞ്ചായത്തിൽ ഐസിഎംആർ സർവേ..

കോവിഡ് 19 സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് വേലൂർ പഞ്ചായത്തിലെ പാത്രമംഗലം ഒന്നാം വാർഡിൽ ഐസിഎംആർ സർവേ നടത്തി. സാർസ് കോവിഡ് ടു വിന്റെ രോഗപ്പകർച്ചാ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതിന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ഒന്നാണ് ഇവിടം.

സർവ്വേയിൽ അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന 10 വീടുകൾ തിരഞ്ഞെടുത്ത് ഓരോ വീട്ടിലെയും ഓരോ അംഗങ്ങളുടെ രക്തസാമ്പിളുകൾ പരിശോധിക്കുന്നതാണ് രീതി. പത്രമംഗല ത്ത് നിന്നും നാല് യൂണിറ്റുകളിലായി 40 പേരുടെ രക്തസാമ്പിളുകൾ ശേഖരിക്കുകയും ചെന്നൈയിലെ എൻ.ഐ.ആർ.ടി. ലാബിലേക്ക് പരിശോധനക്കായി അയക്കുകയും ചെയ്തു.

കേരളത്തിൽ എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ മൂന്ന് ജില്ലകളെയാണ് പഠനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഒരു ജില്ലയിൽ 10 തദ്ദേശസ്ഥാപനങ്ങളിലാണ് സർവേ നടത്തുന്നത്.