എസ്എസ്എൽസി, ഹയർസക്കൻഡറി പരീക്ഷകൾ മെയ് 26 മുതൽ..

എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്‌ഇ പരീക്ഷകൾ‌ മേയ് 26 മുതൽ തന്നെ നടത്താൻ തീരുമാനമായി. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ‌ നടത്തുന്നതിനു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയതിനു പിന്നാലെയാണ് സംസ്ഥാനത്തിന്റെ തീരുമാനം.

മേയ് 26 മുതൽ നടത്തുന്നതിനുള്ള പരീക്ഷക്രമം ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രഖ്യാപിച്ചിരുന്നെങ്കിലും കേന്ദ്ര സർക്കാർ അനുമതി ലഭിക്കാത്തതിനെ തുടർന്നു ജൂണിലേക്ക് മാറ്റുമെന്നു ഇന്ന് അറിയിച്ചിരുന്നു. വൈകിട്ട് കേന്ദ്രനുമതി ലഭിച്ചതോടെ തടസങ്ങൾ നീങ്ങിയെന്നും മുൻനിശ്ചയിച്ച പ്രകാരം തന്നെ പരീക്ഷകൾ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.