സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അഞ്ചുപേരുടെ പരിശോധനാ ഫലം നെഗറ്റീവായി.പാലക്കാട് ജില്ലയിലെ 7 പേർക്കും, മലപ്പുറത്തെ 4 പേർക്കും കണ്ണൂർ ജില്ലയിലെ 3 പേർക്കും പത്തനംതിട്ട,തിരുവനന്തപുരം,തൃശ്ശൂർ എന്നിവിടങ്ങളിലെ രണ്ടുപേർക്കു വീതവും കാസർകോട്, കോഴിക്കോട്, എറണാകുളം,ആലപ്പുഴ എന്നിവിടങ്ങളിലെ ഓരോരുത്തർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
തൃശ്ശൂർ ജില്ലയിലെ രണ്ടുപേർക്കും കണ്ണൂർ,വയനാട്, കാസർകോട് എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് പരിശോധനാഫലം നെഗറ്റീവായത്. രോഗം സ്ഥിരീകരിച്ച 12 പേർ വിദേശത്തുനിന്ന് വന്നതാണ്. 11 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്നതാണ്. കണ്ണൂരിൽ ഒരാൾക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. ഇതുവരെ 666 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 161 പേർ നിലവിൽ ചികിത്സയിലാണ്.